പോലീസിന് ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കരുതെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ നിയമസഭയില്‍. സമീപകാല സംഭവങ്ങള്‍ ഇത് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഗൗരവത്തില്‍ എടുക്കണമെന്നും വി.എസ്.പറഞ്ഞു.
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലും വി എസ് വിമർശനം ഉന്നയിച്ചു. ഉദ്യോഗസ്ഥ വീഴ്ചകളിൽ നിന്നും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾക്ക് വിട്ടു നിൽക്കാനാവില്ലെന്ന് പറഞ്ഞ വിഎസ് അച്യുതാനന്ദൻ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വീതികരിക്കരുതെന്നും ആവശ്യപ്പെട്ടു.
Discussion about this post