ഡൽഹി: ചാന്ദ്നി ചൗക്കിൽ താലിബാൻ മോഡലിൽ ക്ഷേത്രം ആക്രമിക്കാൻ മതതീവ്രവാദികൾക്ക് പ്രേരണ നൽകിയത് ആം ആദ്മി പാർട്ടി എം എൽ എ ഇമ്രാൻ ഹുസൈൻ ആണെന്ന് ആരോപണം. ഇമ്രാൻ ഹുസൈന്റെ ആഹ്വാനപ്രകാരമാണ് ആക്രമണം നടന്നതെന്ന് മുൻ കേന്ദ്രമന്ത്രി വിജയ് ഗോയൽ പറഞ്ഞു. ഇയാൾക്കെതിരെ നടപടി വേണമെന്നും ഗോയൽ ആവശ്യപ്പെട്ടു. തെളിവായി ഇമ്രാന് ഹുസൈന് അക്രമത്തിന് ആഹ്വാനം ചെയ്യുന്ന സിഡി സമര്‍പ്പിച്ചിട്ടുണ്ടെന്നും വിജയ് ഗോയല്‍ പറഞ്ഞു.
അതിനിടെ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ ഇതു വരെ പത്ത് പേർ പിടിയിലായി. ഇതിൽ അഞ്ച് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതികളെ ഒബ്സർവേഷൻ ഹോമിലേക്ക് അയയ്ക്കാനും ബാക്കിയുള്ളവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും തീസ് ഹസാരി കോടതി ഉത്തരവിട്ടു.
കേന്ദ്ര മന്ത്രിയും ചാന്ദ്നി ചൗക് എം പിയുമായ ഡോക്ടർ ഹർഷ വർദ്ധൻ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സമാധാനവും സാമുദായിക സൗഹാർദവും കാത്ത് സൂക്ഷിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തെ തുടർന്ന് ഡൽഹി പൊലീസ് കമ്മീഷണറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് വിളിപ്പിച്ചിരുന്നു.സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ കലാപകാരികൾക്കുള്ള ശക്തമായ താക്കീതായി വിലയിരുത്തപ്പെടുന്നു.
Discussion about this post