ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജീവിതം ഈ ബജറ്റോടെ പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.’ഇന്ത്യയിലെ മധ്യവര്‍ഗ്ഗം ഈ ബജറ്റോടെ പുരോഗതിയിലേക്ക് പോകും. വികസന പദ്ധതികളും ത്വരിതഗതിയിലാകും. നികുതി ഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാനസൗകര്യം ആധുനികവത്കരിക്കപ്പെടുകയും ചെയ്യും.
പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തും. മാത്രമല്ല രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂട്ടും”, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. രാജ്യത്തിന്റെ സമ്പദ് ഘടന ശക്തമായെന്നു ധനമന്ത്രി പറഞ്ഞു. പത്തു വികസനലക്ഷ്യങ്ങള്‍ ധനമന്ത്രി മുന്നോട്ടുവച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ കൈവരിക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ മൂന്നു ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു.
Discussion about this post