അഞ്ചൽ: സംസാരശേഷിയില്ലാത്ത അപസ്മാര രോഗിയായ ആൾക്ക് ക്രിമിനൽ കേസ് പ്രതിയുടെ ക്രൂരമർദ്ദനം. കൊല്ലം അഞ്ചൽ കൈപ്പള്ളി സ്വദേശി അശോകനാണ് മർദ്ദനത്തിനിരയായത്. 90 ശതമാനം വികലാംഗനാണ് ഇദ്ദേഹം. സന്തോഷ് എന്നയാളാണ് അശോകനെ മർദ്ദിച്ചത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ജൂൺ 27നായിരുന്നു സംഭവം. ചേട്ടനെവിടെയെന്ന് ചോദിച്ച് വീട്ടിലെത്തിയ സന്തോഷ് മറുപടി പറയാൻ കഴിവില്ലാത്ത അശോകനെ കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അശോകന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അശോകൻ ഇപ്പോൾ ചികിത്സയിലാണ്.
Discussion about this post