ഡല്‍ഹി:അന്‍സാരിക്കെതിരായ സൂദിന്റെ ട്വീറ്റില്‍ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.അന്‍സാരി കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായിരുന്നുവെന്നും യുപിഎ അദ്ദേഹത്തെ പിന്തുണയ്ക്കുകയായുമായിരുന്നുവെന്ന് സുബ്രഹമണ്യന്‍ സ്വാമി ആരോപിക്കുന്നു. 2007 മുതല്‍ 2017 വരെയാണ് ഹമീദ് അന്‍സാരി ഇന്ത്യയുടെ 12ാമത് ഉപരാഷ്ട്രപതി എന്ന പദവി വഹിച്ചത്.
മുന്‍ ഉപരാഷ്ട്രപതി റോയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം പുറത്ത് വന്നതിന് പിറകെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. 2016ല്‍ തന്നെ ഹമീദ് അ്#സാരിയ്‌ക്കെതിരെ ആരോപണവുമായി സ്വാമി രംഗത്തെത്തിയിരുന്നു. ഹമീദ് അന്‍സാരിയുടെ പ്രവര്‍ത്തനങ്ങള്‍ നിഗൂഡമെന്നായിരുന്നു ആരോപണം.
നേരത്തെ തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ ഹമീദ് അന്‍സാരി പങ്കെടുത്തത് വിവാദമായിരുന്നു. കോഴിക്കോട് നടന്ന പരിപാടിയിലാണ് അന്‍സാരി പങ്കെടുത്തത്.
ഹമീദ് അന്‍സാരി ഇറാന്‍ സ്ഥാനപതിയായിരുന്ന കാലത്ത് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ഇറാനിലെ റോ ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് ആരോപണം റോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി വിരമിച്ച എല്‍. െമസൂദ് ആണ് ഇന്നലെ പുറത്ത് വിട്ടത്.
അന്‍സാരിയെ രണ്ടുതവണ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തതിനെയും എന്‍.കെ. സൂദ് ചോദ്യം ചെയ്യുന്നുണ്ട്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അന്‍സാരി വീണ്ടും വന്നതിന് പിന്നില്‍ ചില ഇടപെടലുകള്‍ ഉണ്ടെന്നാണ് ആരോപണം. കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിക്കുന്നത് റോ നിരീക്ഷിച്ചിരുന്നു. ഈ വിവരം അന്‍സാരിയില്‍ നിന്ന് ഇറാന്‍ അറിഞ്ഞു എന്നാണ് പ്രധാനവെളിപ്പെടുത്തല്‍.1990 മുതല്‍ 1992 വരെ അന്‍സാരി ഇറാനിലെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിരുന്നു.ഈ കാലത്ത് എന്‍.കെ. സൂദിനെ ഇറാനിലേക്ക് റോ നിയോഗിച്ചിരുന്നു.
അന്‍സാരിയും അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ സെക്രട്ടറിയായിരുന്ന രത്തന്‍ സെയ്ഗളും ചേര്‍ന്ന് ഗള്‍ഫ് മേഖലയിലെ റോയുടെ യൂണിറ്റ് ഇല്ലാതാക്കിയെന്ന് സൂദ് ആരോപിക്കുന്നു. വിവരം പ്രയോജനപ്പെടുത്താന്‍ ഇറാന്‍ ചാര ഏജന്‍സിയായ സാവക,് റോയുടെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോവുന്ന സംഭവം വരെ ഉണ്ടായി. ഇറാനിലെ റോയുടെ ശൃംഖല തകരാന്‍ ഇത് ഇടയാക്കിയെന്നും എന്‍.കെ. സൂദ് പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സൂദ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
1961 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഹമീദ് അന്‍സാരി ഇറാഖ്, മൊറോക്കോ, ബെല്‍ജിയം, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഇറാന് പുറമെ യുഎഇ, ഓസ്‌ട്രേലിയ,അഫ്ഗാനിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സ്ഥാനപതിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് 1993 മുതല്‍ 1995 വരെ ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധിയായി.
Discussion about this post