പാരീസ്: ആക്ഷേപഹാസ്യ വാരികയായ ഷാര്‍ളി എബ്ദോയ്ക്കു നേരേ നടന്ന തീവ്രവാദി ആക്രമണത്തെത്തുടര്‍ന്ന് ഫ്രാന്‍സിലെ മുസ്ലിം പള്ളികള്‍ക്ക് നേരെ അക്രമണം. പടിഞ്ഞാറന്‍ പാരീസിലെ മാന്‍സ് നഗരത്തില്‍ ബുധനാഴ്ച അര്‍ധരാത്രി പള്ളിക്കുനേരേ ഗ്രനേഡ് അക്രമം നടന്നതായി അധികൃതര്‍ പറഞ്ഞു. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്.
തെക്കന്‍ ഫ്രാന്‍സിലെ സെനുവെല്ലെയില് മുസ്ലിം പ്രാര്ഥനാലയത്തിനുനേരേയും വെടിവെപ്പ് നടന്നു. പ്രാര്‍ഥന കഴിഞ്ഞശേഷമായിരുന്നു ഇവിടെ വെടിവെയ്പ്പുണ്ടായത്
ഇന്നലെ രാവിലെ കിഴക്കന്‍ ഫ്രാന്‍സിലെ വില്ലേഫ്രഞ്ച് സുര്‍ സനോയില്‍ പള്ളിക്ക് സമീപത്തെ കബാബ് വില്പനശാലയ്ക്ക് സമീപം സ്ഫോടനമുണ്ടായെങ്കിലും ആളപായമുണ്ടയിട്ടില്ല.
Discussion about this post