ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ക്കോഴകേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്. അഴിമതിയോ ഔദ്യോഗിക പദവിയുടെ ദുര്‍വിനിയോഗമോ നടന്നിട്ടില്ല. മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിനാല്‍ അഴിമതി നടന്നു എന്നു പറയാനാകില്ല എന്നും വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറുന്നു. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും നുണപരിശോധനാ ഫലവും പൂര്‍ണ്ണമായി യോജിക്കുന്നില്ല എന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
രണ്ടു തവണ ബാര്‍ ഉടമകള്‍ മാണിയെ പാലായിലെത്തി കണ്ടിട്ടുണ്ട്. ഉടമകളില്‍ നിന്നും സംഘടന വ്യാപകമായി പണം പിരിച്ചിട്ടുണ്ട്. എന്നാല്‍ പിരിച്ച പണം സംഘടന മാണിക്ക് നല്‍കിയതിന് തെളിവില്ല എന്നും വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ കോഴ വാങ്ങിയതിനോ ചോദിച്ചതിനോ വ്യക്തമായ തെളിവു ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വിവാദവുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അഴിമതി വിരുദ്ധ നിയമപരകാരം കേസെടുക്കാനും സാധിക്കില്ല.
Discussion about this post