നാഗ്പൂർ യൂണിവേഴ്സറ്റിയിലെ സിലബസിൽ ഇനി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ചരിത്രവും രാഷ്ട്ര നിർമ്മാണത്തിലെ പങ്കും പഠിപ്പിക്കും. രാഷ്ട്രസന്ക് തുക്കാഡോജി മഹാരാജ് നാഗ് പൂർ സർവകലാശാലയുടെ രണ്ടാം വർഷ ബി.എ.ഹിസ്റ്ററി കോഴ്സിൽ ആണ് ആർ.എസ്.എസ് ചരിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.
സിലബസിന്റെ മൂന്നാം വിഭാഗത്തിൽ രാഷ്ട്ര നിർമ്മാണത്തിൽ ആർ.എസ്.എസിന്റെ പങ്കിനെ കുറിച്ച് വിശദീകരിക്കുന്നു.
ചരിത്രത്തിലെ പുതിയ പ്രവണതകളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം സതീഷ് ചാഫിൽ പറഞ്ഞു.
യൂണിവേഴ്സിറ്റി സിലബസിൽ 2003-2004 ലെ എം.എ. ഹിസ്റ്ററി കോഴ്സിനായി ആർ.എസ.്എസിന് ആമുഖം എന്ന അധ്യായം ഉൾപ്പെടുത്തിയിരുന്നു.
ചരിത്രത്തിൽ സംഭവിക്കുന്ന പുതിയ പ്രവണതകളെക്കുറിച്ച് അറിയുന്നതിനായി ആർ.എസ്.എസിന്റെ രാഷ്ട്രനിർമ്മാണം ചരിത്രത്തിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. ചരിത്രത്തെ മാറ്റിയെഴുതുന്നത് സമൂഹത്തിന് മുന്നിൽ പുതിയ വസ്തുതകൾ കൊണ്ടുവരുമെന്ന് ചാഫിൽ പറഞ്ഞു.
Discussion about this post