ഇന്തോ -പസഫിക മേഖലയിൽ ആത്മവിശ്വാസം വളർത്തുന്നതിനായി ഇന്ത്യ-റഷ്യ- ചൈന ത്രിരാഷ്ട്ര കൂടിയാലോചനകൾ നടത്തും.ജപ്പാൻ-ഇന്ത്യ-അമേരിക്ക എന്നിവരാണ് ത്രിരാഷ്ട്രമായി കണക്കാക്കുന്നത്.എന്നാൽ ഇന്തോ-പസഫിക് നിർമ്മാണത്തിനായി റഷ്യയെയും ചൈനയെയും ഉൾപ്പെടുത്താൻ ഇന്ത്യ ഒരുങ്ങുകയാണ്.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ റഷ്യ-ഇന്ത്യ-ചൈന ത്രിരാഷ്ട്ര ഉടമ്പടി കൂടിയാലോചനകൾ നടത്തും. ഇന്തോ-പസഫിക് മേഖലയിൽ മൂന്ന് രാജ്യങ്ങൾക്കും ഉളള അവസരങ്ങൾ പര്യവേഷണം ചെയ്യും. ഇന്തോ-പസഫിക് മേഖലയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമഗ്ര സമീപനത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.
ലോകത്തിന്റെ വളർച്ചാ കേന്ദ്രമായ ഇന്തോ-പസഫിക് മേഖലയെ കുറിച്ച് മൂന്ന് രാജ്യങ്ങളും കാഴ്ചപ്പാടുകൾ പങ്കിടും. വ്്‌ളാഡിവോസ്‌റ്റോക്കിലെ ഈസ്‌റ്റേൺ ഇക്കണോമിക് ഫോറത്തിൽ മോദിയുടെ പങ്കാളിത്തം ഇന്തോ-പസഫിക് പങ്കാളിത്തതിന് കൂടുതൽ പ്രചോദനം നൽകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഇന്തോ-പസഫിക്കിന് പ്രധാന്യം നൽകുമ്പോൾ റഷ്യയും ചൈനയും ഏഷ്യ-പസഫിക് എന്ന് പേരിടാൻ ആഗ്രഹിക്കുകയാണ്.
Discussion about this post