സോഷ്യൽമീഡിയയിൽ ചർച്ചയായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണിന്റെയും ഭാര്യ ബ്രിജിറ്റിന്റെയും വീഡിയോ. വിമാനത്തിൽ നിന്ന ഇറങ്ങുന്നതിനിടെ ഭാര്യ,മക്രോണിന്റെ മുഖം തള്ളിമാറ്റുന്നതാണ് വീഡിയോ. ഫ്രഞ്ച് പ്രസിഡന്റിനെ ഭാര്യ തല്ലി എന്ന പേരിൽ സോഷ്യൽമീഡിയയിൽ ഇത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
വിമാനത്തിന്റെ വാതിൽ തുറക്കുന്നതും മാക്രോൺ വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നതും വീഡിയോ ക്ലിപ്പിൽ കാണിക്കുന്നു . നിമിഷങ്ങൾക്കുശേഷം, ബ്രിജിറ്റ് മാക്രോൺ രണ്ട് കൈകളും കൊണ്ട് പ്രസിഡന്റിന്റെ മുഖത്ത് പെട്ടെന്ന് ഒരു തള്ളൽ പോലെ തോന്നിക്കുന്ന രീതിയിൽ അമർത്തുന്നു. മാക്രോൺ ഒരു നിമിഷം അത്ഭുതപ്പെട്ടതായി തോന്നിയെങ്കിലും പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത് പുറത്തുള്ള മാദ്ധ്യമങ്ങളെ അഭിവാദ്യം ചെയ്തു. ദമ്പതികൾ പടികൾ ഇറങ്ങുമ്പോൾ, മാക്രോൺ ബ്രിജിറ്റിന് തന്റെ കൈ നൽകുന്നു, പക്ഷേ അവർ സ്വീകരിച്ചില്ല.പകരം പടികളുടെ കൈവരിപിടിച്ചാണ് ഇറങ്ങിയത്.
Discussion about this post