കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകള്‍ക്ക് ഘടന മാറ്റം വരുത്തണമെന്ന് ഹൈക്കോടതി. ഇക്കാര്യം ആശ്യപ്പെട്ട് നാല്പതോളം സ്കൂള്‍ മാനേജ്മെന്റുകള്‍ നല്കിയ ഹരജികളില്‍ ഹൈക്കോടതി ഫുള്‍ ബഞ്ചാണ് വിധി പറഞ്ഞത്.
കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് എല്‍ പി ഒന്നു മുതല്‍ 5 വരെയും യുപി ആറ് മുതല്‍ 8 വരെയുമാണ്. കേരള വിദ്യാഭ്യാസ നിയമത്തിലാകട്ടെ എല്‍പി തലം ഒന്നു മുതല്‍ 4 വരെയും യുപിതലം 5 മുതല്‍ 7വരെയുമാണ്.
സംസ്ഥാനത്ത് സ്കൂളുകളില്‍ കേന്ദ്ര വിദ്യാഭ്യസ നിയമo നടപ്പാക്കാത്തത് നിയമ വിരുദ്ധമാണന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. കേന്ദ്ര നിയമം നടപ്പിലാക്കാന്‍ കെഎസ്ആര് പരിഷ്ക്കരണം ആവശ്യമാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം.
Discussion about this post