പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നും നിരോധിത ലഹരി മരുന്നുമായി വരികയായിരുന്ന രണ്ട് ബോട്ടുകൾ ശ്രീലങ്കൻ തീരസേന പിടിച്ചുടുത്തു. ഇന്ത്യൻ സുരക്ഷ ഏജൻസിയുടെ സഹായത്തോടെയാണ് ശ്രീലങ്ക ഈ ദൗത്യം വിജയകരമായി പൂർത്തികരിച്ചത്.
കറാച്ചിയിൽ നിന്നും ശ്രീലങ്കയിലേക്ക് നിരോധിത മയക്കുമരുന്നുകളുമായി രണ്ട് ബോട്ടുകൾ എത്തുന്നുണ്ടെന്ന വിവരം നാർകോട്ടിക് കൺട്രോൾ ബ്യൂറോ ആണ് അറിയിച്ചത്. ഈ വിവരം ഇന്ത്യൻ അധികാരികൾ ശ്രീലങ്കൻ ഏജൻസികൾക്ക് കൈമാറി. സമയോചിതമായ ഇടപെടൽ മൂലം തീരസേന നിയമവിരുദ്ധ വ്യാപാരം തടയുകയായിരുന്നു.
ഭീകരവാദ ഫണ്ടിനായി പാക്കിസ്ഥാൻ ഐ.എസ്.ഐ സംഘടന ആണ് ഇത്തരം ലഹരി വസ്തുക്കളുടെ വ്യാപാരം നടത്തുന്നത്. ബോട്ടുകളിലൂടെയും കപ്പലുകളിലൂടെയും ലഹരി മരുന്ന് കടത്ത് കൂടുന്നുണ്ട്. ഇന്ത്യൻ സുരക്ഷ ഏജൻസി ഇത് നീരിക്ഷിച്ചു വരികയാണ്.
Discussion about this post