അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി മധ്യസ്ഥ സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ജൂലൈ 257ന് ഹര്‍ജി വീണ്ടും പരിഗണിക്കും. അന്ന് മുതല്‍ കേസില്‍ വാദം കേള്‍ക്കും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
തര്‍ക്കം പരിഹരിക്കാന്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഇല്ലെന്നും, അതിനാല്‍ അപ്പീലുകളില്‍ വാദം കേള്‍ക്കണം എന്നും ഉള്ള ആവശ്യം ഹര്‍ജിക്കാരന്‍ ആയ ഗോപാല്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. മൂന്നംഗ മധഅയസ്ഥ സംഘത്തെ സുപ്രിം കോടതിയാണ് നിര്‍ദ്ദേശിച്ചത്.
Discussion about this post