ഡൽഹി: നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിദ്യാഭ്യാസ യോഗ്യത സമർപ്പിച്ചതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തിരവനും ഡയമണ്ട് ഹാർബർ എം പിയുമായ അഭിഷേക് ബാനർജിക്ക് കോടതി സമൻസ് അയച്ചു. ജൂലൈ 25ന് കോടതിക്ക് മുൻപിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.
അഭിഭാഷകനായ സാർത്ഥക് ചതുർവേദി നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ.
താൻ എംബിഎ ബിരുദധാരിയാണെന്ന വ്യാജ സത്യവാങ്മൂലം അഭിഷേക് സമർപ്പിച്ചതായി ഹർജിക്കാരൻ വാദിക്കുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 125A, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്.
Discussion about this post