ദന്തേവാഡ: ദന്തേവാഡയിൽ ഇടത് തീവ്രവാദികളും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഇടത് തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും സുരക്ഷാസേന വലിയ തോതിൽ ആയുധങ്ങളും പിടിച്ചെടുത്തു. ഛത്തീസ്ഗഢിലെ മാലംഗിർ മേഖലയിലെ ഇടത് ഭീകരന്മാരുടെ നേതാവായിരുന്നു ഇയാളെന്ന് ദന്തേവാഡ എസ് പി അഭിഷേക് പല്ലവ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Discussion about this post