ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചുളള അഭ്യൂഹങ്ങൾക്കിടയിൽ മറ്റൊരു വാർത്ത കൂടി പുറത്തു വരുന്നു. അദ്ദേഹം ബി.ജെ.പിയിലേക്ക് ചേരുമെന്ന് റിപ്പോർട്ട്. കേന്ദ്രമന്ത്രി സഞ്ജയ് പാസ്വാൻ ആണ് പാർട്ടിയിൽ ചേരുമെന്ന അഭിപ്രായം പങ്ക് വച്ചത്.
വളരെക്കാലമായി ഈ വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വിരമിക്കലിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുളളുവെന്ന് ബി.ജെ.പി നേതാവ് അവകാശപ്പെട്ടു.
ധോണി എന്റെ നല്ല സുഹൃത്തും ലോക പ്രശസ്ത കളിക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി രംഗത്തേക്ക് ധോണിയെ കൊണ്ടു വരുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്.
ധോണി ഒരിക്കലും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഒരു വിഭാഗം ആളുകൾ അദ്ദേഹം ബി.ജെ.പി പ്രത്യയശാസ്ത്രത്തിന്റെ പിന്തുണക്കാരനാണെന്ന് വിശ്വസിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധോണിയെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ സന്ദർശിച്ചിരുന്നു. സമ്പർക്ക് ഫോർ സമാധാൻ പരാപാടിയുടെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
Discussion about this post