യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതി കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് സിവില്‍ പൊലീസ് ഓഫിസര്‍ കെഎപി നാലാം ബറ്റാലിയന് (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരന്. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കും ശിവരഞ്ജിത്തിനാണ്.ജൂലൈ 1നാണ് റാങ്ക് ലിസ്റ്റ് നിലവില്‍വന്നത്.
തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ശിവരഞ്ജിത്തിന് പിഎസ്സി പരീക്ഷയില്‍ 78.33 മാര്‍ക്കാണ് ലഭിച്ചത്. സ്പോര്‍ട്സിലെ വെയിറ്റേജ് മാര്‍ക്കായി 13.58 മാര്‍ക്ക് ഉള്‍പ്പെടെ 91.91 മാര്‍ക്ക് ലഭിച്ചു. രണ്ടാം പ്രതിയും കോളജ് യൂണിറ്റു സെക്രട്ടറിയുമായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. പാളയത്ത് ട്രാഫിക് പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം.കൂടാതെ ട്രാഫിക് പോലിസുകാരെ മര്‍ദിച്ച കേസിലെ പ്രധാനപ്രതിയായിരുന്ന നസീമിന് കോണ്‍സ്റ്റബിള്‍ നിയമനം നല്കാന് പൊലീസ് വേരിഫിക്കേഷന് അനിവാര്യമാണ്. ക്രിമിനല്‍ കേസിലെ പ്രതിയായ നസീമിനു വേണ്ടി പക്ഷേ ഉന്നത സിപിഎം സമ്മര്‍ദം ഉറപ്പാക്കിയിരുന്നു എന്നാണു റിപ്പോര്‍ട്ട്.
അതേസമയം, ക്ലാസില്‍ കയറാത്ത പുസ്തകം പോലും മറിച്ചു നോക്കാത്ത വിദ്യാര്‍ഥികളാണ് ശിവരഞ്ജിത്തും നസീമും എന്നാണ് സഹപാഠികള്‍ നല്കുന്ന സൂചന. തിരുവനന്തപുരത്തുകാരായ ഇരുവരും കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പരീക്ഷ എഴുതിയതും ദുരൂഹമാണ്. ബിഎസ് സി കെമിസ്ട്രി ബിരുദത്തിനു ശേഷം എംഎ ഫിലോസഫി കോഴ്സിനാണ് ശിവരഞ്ജിത് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്നത്. നസീമും ഇതേ കോഴ്സിനാണ്. ഇരുവരും പാഠ്യ വിഷയങ്ങളില്‍ അത്ര മികവു പുലര്ത്തുന്നവരല്ലെന്നാണ് സഹപാഠികള്‍ വ്യക്തമാക്കുന്നത്. മികച്ച പരീശിലനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പോലും വര്‍ഷങ്ങളുടെ പ്രയത്നം മൂലമാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനാകുന്നത്. അത്തരം സാഹചര്യത്തിലാണ് പഠനം പോലും പൂര്‍ത്തിയാക്കും മുന്‍പ് ഉന്നത റാങ്കില്‍ ഈ എസ്എഫ്ഐ നേതാക്കള്‍ പൊലീസ് പട്ടികയില്‍
Discussion about this post