ഇന്ത്യയുടെ രണ്ടാം ചന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാൻ രണ്ട് വിക്ഷേപണത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. തിങ്കളാഴ്ച പുലർച്ചെ 2.51 ന് ചന്ദ്രയാൻ ബഹിരാകാശത്തേക്ക് കുതിക്കും. രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉൾപ്പടെ ഉളള ഇന്ത്യയുടെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിക്ഷേപണത്തിന് സാക്ഷ്യ വഹിക്കും.
ഐ.എസ്്.ആർ.ഒ സതീഷ് ധവാൻ സ്പേസ് സെന്ററിൽ അവസന ഘട്ട പരിശോധനകൾ പൂർത്തിയായി. ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിത്. ഓർബിറ്ററും ലാൻഡറും റോവറും അടങ്ങുന്ന ചന്ദ്രയാൻ 2 സെപ്തംബർ ഏഴിന് പുലർച്ചെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post