തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു. മുഖ്യ പ്രതികളെ കുറിച്ച് സൂചനയൊന്നും കിട്ടാത്ത പോലീസ് ഇതു വരെ അറസ്റ്റ് ചെയ്തത് ഒരു എസ്.എഫ്.ഐ പ്രവർത്തകനെ മാത്രം. നേമം സ്വദേശി ഇജാബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ വിവിധ ഭാഗങ്ങളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾ തിങ്കളാഴ്ച മുൻകൂർ ജാമ്യത്തിന് കോടതിയിലെത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരജ്ഞിത്ത്, സെക്രട്ടറി നസീം, അമർ,അദ്വൈത്, ആദിൽ,ആരോമൽ ,ഇബ്രാഹിം തുടങ്ങിയവർ സംഭവത്തിന് ശേഷം ഒളിവിലാണ്.ഇവരെ എസ്.എഫ്.ഐയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. പ്രതികളായ ശിവരഞ്ജിത്തും നിസാമും പി.എസ്.സിയുടെ സിവിൽ ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
പ്രതികൾ എവിടെയാണെന്ന് പോലീസിന് അറിയാമെന്നു മനപ്പൂർവ്വം അവരെ രക്ഷിക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. സംഘർഷത്തെ തുടർന്ന് തിങ്കളാഴ്ച കോളേജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post