പഞ്ചാബിലും കോൺഗ്രസിൽ പൊട്ടിത്തെറി.
കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ്ങ് സിദു രാജിവച്ചു. അമരീന്ദർ സിംഗുമായുളള ഭിന്നതയെ തുടർന്നാണ് രാജി എന്നാണ് റിപ്പോർട്ടുകൾ. രാജി വച്ചുകൊണ്ടുളള കത്ത് നവജ്യോത് സിങ്ങ് സിദു ജൂൺ 10 ന് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കാണ് കത്ത് കൈമാറിയിരിക്കുന്നത്.സംസ്ഥാനത്തെ കോൺഗ്രസ് പുന: സംഘടനയിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയുരുന്നു. മുഖ്യമന്ത്രി അമരീന്ദർസിംഗ് അഭിപ്രായഭിന്നതയെ തുടർന്ന് സിദുവിനെ അപ്രധാന വകുപ്പിലേക്ക് മാറ്റിയിരുന്നു.
Discussion about this post