മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളവോട്ട് ആരോപണം തെളിയിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ ഹർജി പിൻവലിക്കുന്നതായി സുരേന്ദ്രൻ കോടതിയെ അറിയിച്ചിരുന്നു.
കേസ് പിന്‍വലിക്കാനെത്തിയപ്പോള്‍ കോടതി ചെലവ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ നിന്നും പിന്മാറുന്നില്ലെന്ന് കെ സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ ഇരു കക്ഷികളും ഇന്ന് കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാകും. കേസ്സ് തുടരാനാണ് ഇരു കക്ഷികളും തീരുമാനിക്കുന്നതെങ്കിൽ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാവും.
മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചിട്ടും കേസ് നീണ്ടുപോകുന്നതിന്റേയും ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന്റേയും കാരണം ഇനി തനിക്കല്ലെന്ന് കെ.സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. കേസ്സില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ ഒരു എം.എല്‍.എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ അനുഭവിക്കരുതെന്ന സദുദ്ദേശം കരുതിമാത്രമാണെന്നും അദ്ദേഹം കുറിക്കുന്നു.
Discussion about this post