സമാജ്വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭ എംപി സ്ഥാനം രാജിവെച്ചു. രാജ്യസഭ ചെയര്മാന് എം.വെങ്കയ്യ നായിഡുവവമായി അദ്ദേഹം കൂടികാഴ്ച്ച നടത്തി.
അടുത്ത വര്‍ഷം നവംബറിലാണ് നീരജിന്റെ കാലാവധി പൂര്‍ത്തിയാകേണ്ടിയിരുന്നത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറിന്റെ മകനാണ് നീരജ് ശേഖര്‍. നീരജ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
അതേസമയം നേരത്തെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ നാല് രാജ്യസഭാംഗങ്ങള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജ്യസഭയില്‍ ടിഡിപിയ്ക്ക് ആകെ ആറ് എംപിമാരാണുണ്ടായിരുന്നത്.
Discussion about this post