ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത തമിഴ്‌നാട് സ്വദേശികളുടെ നിർണ്ണായകമായ വെളിപ്പെടുത്തൽ. ഇന്ത്യയിൽ ഐ.എസ് യൂണിറ്റ് സ്ഥാപിക്കാനായി ദുബായിൽ നിന്ന് ധനസമാഹരണം നടത്തിയെന്ന് ഇവർ വെളിപ്പെടുത്തി.
പിടിക്കപ്പെട്ട 14 പേർക്കും അൽഖായിദയും യെമനിലെ ഭീകര സംഘടനയായ അൻസറുളളയുമായും ബന്ധമുണ്ടെന്ന് എൻ.ഐ.എ വ്യക്തമാക്കി. വഹാദത്ത് ഇ ഇസ്ലാം, ജമാ അത്ത് വഹാദത്ത് ഇ ഇസ്ലാം, അൽജിഹാദിയെ, ജിഹാദിസ്റ്റ് ഇസ്ലാമിക് യൂണിറ്റ് എന്നീ പേരുകളിലാണ് ഇവർ പ്രവർത്തിക്കുന്നത്.
ആറുമാസത്തോളം യു.എ.ഇ ജയിലിൽ ആയിരുന്നു ഇവർ. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിലേക്ക് എത്തിയത്. തിങ്കളാഴ്ച ചെന്നൈ കോടിതിയിൽ ഹാജരാക്കി.
സംഘത്തിലുളളവർ പ്രൊഫഷണലുകളും വർഷങ്ങളായി ദുബായിൽ താമസിക്കുന്നവരും ആണ്. ഭീകരാക്രമണങ്ങൾക്കായി വിദേശത്ത് നിന്ന് പണം സമാഹരിച്ചു. ഇന്ത്യൻ സർക്കാരിനെതിരെ പോരാട്ടം നടത്തി ഐ.എസ് പ്രത്യയശാസ്ത്രം രാജ്യത്ത് നടപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post