ബ്രണ്ണൻ കോളേജിൽ എബിവിപിയുടെ കൊടിമരം നീക്കം ചെയ്ത പ്രിൻസിപ്പാളിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. പ്രിൻസിപ്പാൾ കാണിച്ചത് ഗുണ്ടകളുടെ പണി. രാഷ്ട്രീയം കളിക്കണമെങ്കിൽ രാജിവെച്ച് ലോക്കൽ സെക്രട്ടറിയാവുന്നതാണ് നല്ലതെന്നും അപ്പോൾ ഇതിനുള്ള മറുപടി തരാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആവശ്യത്തിനു ഗുണ്ടകൾ സംഘടനയിൽ തന്നെയുണ്ടെങ്കിലും എസ്.എഫ്.ഐയുടെ ഗുണ്ടാപ്പണിയെടുക്കാൻ പ്രിൻസിപ്പാൾ തന്നെ തയ്യാറായതിൽ വലിയ അത്ഭുതമില്ലന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കോളേജിൽ സംഘർഷമുണ്ടാകുമെന്ന ന്യായം പറഞ്ഞ് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാൾ ഫൽഗുണൻ എബിവിപിയുടെ കൊടിമരം പിഴുതതിനെതിരെയാണ് ശ്രീധരൻ പിള്ളയുടെ പരാമർശം..
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം ചുവടെ:
ആവശ്യത്തിനു ഗുണ്ടകൾ സംഘടനയിൽ തന്നെയുണ്ടെങ്കിലും എസ്.എഫ്.ഐയുടെ ഗുണ്ടാപ്പണിയെടുക്കാൻ പ്രിൻസിപ്പാൾ തന്നെ തയ്യാറായതിൽ വലിയ അത്ഭുതമില്ല. എസ്.എഫ്.ഐയുടെ എല്ലാ ഗുണ്ടായിസത്തിനും സിപിഎമ്മിന്റെ അദ്ധ്യാപക യൂണിയനാണ് പിന്തുണ കൊടുക്കുന്നതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എതിർ സംഘടനയിലെ വിദ്യാർത്ഥികളോട് വിവേചനം കാട്ടാനും ദ്രോഹിക്കാനും ഇത്തരം അദ്ധ്യാപകർ ശ്രമിക്കുമെന്നതിലും സംശയമില്ല.
ബ്രെണ്ണൻ കോളേജിലെ പ്രിൻസിപ്പാൾ ഇന്നലെ കാണിച്ചത് ഗുണ്ടകളുടെ പണിയാണ്. ഒന്നുകിൽ കോളേജിൽ ഒരു വിദ്യാർത്ഥി സംഘടനയുടേയും കൊടികൾ പാടില്ല. അങ്ങനെയെങ്കിൽ ആ ചെയ്തതിൽ ന്യായമുണ്ടായിരുന്നു. എന്നാൽ എസ്.എഫ്.ഐയുടെ കൊടിതോരണങ്ങളുടെ ഇടയിലൂടെയാണ് പ്രിൻസിപ്പാൾ എബിവിപിയുടെ കൊടിമരമെടുത്തത്. ഇത് അങ്ങേയറ്റം അപലപനീയമാണ്.ഏകാധിപത്യത്തിന് പാദ സേവ ചെയ്യലാണ്.
പ്രിൻസിപ്പാളിന് രാഷ്ട്രീയമുണ്ടെങ്കിൽ അത് കോളേജിൽ കാണിക്കേണ്ട. അങ്ങനെ കാണിക്കണമെന്നുണ്ടെങ്കിൽ പ്രിൻസിപ്പാൾ ജോലി രാജിവെച്ച് ലോക്കൽ സെക്രട്ടറിയാവുകയാണ് വേണ്ടത്. അപ്പോൾ മറുപടി രാഷ്ട്രീയമായി തന്നെ തരാൻ മറ്റു സംഘടനകൾക്ക് അവസരമുണ്ടാവുകയും ചെയ്യും.
പണ്ട് നിഷ്പക്ഷത ചമഞ്ഞ് സിപിഎം – എസ്എഫ്ഐ ഗുണ്ടകൾക്ക് രഹസ്യമായി ചൂട്ടുപിടിച്ചിരുന്ന സിഐടിയു അദ്ധ്യാപകർ ഇന്ന് പരസ്യമായി കൊടിയെടുക്കാൻ ഇറങ്ങുന്നത് ഒരു കണക്കിൽ നല്ലതിനാണ് .ഇരുമ്പുമറയിൽ ഒളിച്ചുവച്ചിരുന്ന ഏകാധിപത്യ സ്റ്റാലിനിസ്റ്റ് ദംഷ്ട്രകളെപ്പറ്റി ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയെങ്കിലും ജനങ്ങൾക്ക് മനസ്സിലാക്കാൻ അതുകൊണ്ട് കഴിയുന്നുണ്ട്.
ആരാണ് ഫാസിസ്റ്റുകൾ എന്ന് അവർ മനസ്സിലാക്കുന്നുമുണ്ട്. ത്രിപുരയും ബംഗാളും പോലെ ഈ ഫാസിസത്തെ കേരളത്തിലെ ജനങ്ങളും തൂത്തെറിയും . സംശയമില്ല
https://www.facebook.com/psspillai/photos/a.206667806140197/1412473768892922/?type=3&__xts__%5B0%5D=68.ARDRtvL4l4df9HUvjepvXfGbxBhDjfhAgrHis1xVz9hVskFC2w5nZgFyWq0lAxy7P1sUV9pzn0MnO8Zi6n5IWqqJ0jS7zgp2QjCt1SyJiGLvi4XTSsyJBGfewPxDQkzg0bEngg3k6tvrIrt5lhw-TmKbwF70hGCV2ktJscH6MCxyP3qkSsQXy75lQFAN2e244D6Il19GJxbxyOBkZZt6lL7lr7WI76I1N2svvwHN_Rpf-9WI1VRAUhAUaprykHKZ5OA3vjd_0P4KkMwZq34BMCgelQwaVXl94Mo1gvSnpHUbxuQn_1Mh-EsvjGI1oiRQOx7XGB433jEpTm7SUHgAXDv39g&__tn__=-R
Discussion about this post