രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ വീണ്ടു ഗവര്‍ണറുടെ ശക്തമായ ഇടപെടല്‍. ചര്‍ച്ച അനുവദിച്ച വോട്ടെടുപ്പ് നീട്ടികൊണ്ടു പോകാനുള്ള കുമാരസ്വാമി സര്‍ക്കാരിന്റെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഗവര്‍ണര്‍ വാജുഭായി വാല, സര്‍ക്കാര്‍ ഇന്നു വൈകിട്ട് ആറിന് വിശ്വാസവോട്ട് തേടണമെന്ന് നിര്‍ദേശിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിക്ക് അദ്ദേഹം കത്തും നല്തി. .
ഇന്ന് ഉച്ചയ്ക്ക് 1.30ന് ഉള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ല. സഭ മൂന്ന് മണിവരെ പിരിയുകയും ചെയ്തു. എന്നാല്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു.
വിശ്വാസ പ്രമേയത്തെ മേലുള്ള ചര്‍ച്ച പൂര്‍ത്തിയായാല്‍ ശബ്ദ വോട്ട് നടത്തും. ഗവര്‍ണറുടെ നിര്‍ദ്ദേശത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. കാരണം ഗവര്‍ണര്‍ കത്ത് നല്‍കിയത് മുഖ്യമന്ത്രിക്ക് ആണെന്നും സ്പീക്കര്‍ പറഞ്ഞു. ഗവര്‍ണറുടെ ശുപാര്‍ശയില്‍ സ്പീക്കറോട് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു.
അതേസമയം, തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് കാട്ടി കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് സ്പീക്കര്‍ക്ക് കത്ത് നല്കി. ബിജെപി തട്ടിക്കൊണ്ടുപോയിട്ടില്ല. താന്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും എംഎല്‍എ കത്തില്‍ പറയുന്നു.
Discussion about this post