മുതിർന്ന നയന്ത്രജ്ഞൻ സഞ്ജീവ് കുമാർ സിംഗ്ലയെ ഇസ്രായേലിലെ അടുത്ത ഇന്ത്യൻ അംബാസിഡറായി നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1997 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവ്വീസ് ഓഫീസറായ സിംഗ്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 2014 ലാണ് അദ്ദേഹത്തെ ഈ തസ്തികയിലേക്ക് നിയമിച്ചത്. പുതിയ നിയമനം ഉടനെ സിംഗ്ല ഏറ്റെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Discussion about this post