റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ ആണ് വധിച്ചത്. കൻകെർ ജില്ലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് പരിശോധന തുടരുകയാണ്.
നാരായൺപൂർ- കൻകെർ അതിർത്തി മേഖലയിൽ അബുജ്ഹമദ് വനമേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് ഭീകരർ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ സംഘത്തെ ഭീകരർ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെയും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെയും പ്രത്യേക സംഘം ആയിരുന്നു ഭീകരരെ പിടികൂടാൻ എത്തിയത്. ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഏഴ് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അതേസമയം ഏറ്റുമുട്ടലിൽ പങ്കെടുത്ത സുരക്ഷാ സേന അംഗങ്ങളെല്ലും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.












