അസമിന്റെ മാതൃകയില്‍ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ത്രിപുരയിലും നടപ്പാക്കണമെന്ന് സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണകക്ഷിയായ ബിജെപിയും സഖ്യകക്ഷി ഐഎന്‍പിടിയും ഇതിനെ അനുകൂലിച്ച് രംഗത്തുവന്നു.
ത്രിപുരയില്‍ എന്‍ആര്‍സി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍പിടി നല്‍കിയ ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ബിജെപി തുടക്കത്തില്‍ ഈ ആവശ്യത്തോടു യോജിച്ചിരുന്നില്ലെങ്കിലും പിന്നീട് പിന്തുണയ്ക്കുകയായിരുന്നു.അസമില്‍ സുപ്രിം കോടതിയുടെ നിര്‍ദേശാനുസരണമാണ് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത്.
ത്രിപുരയില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെ സിപിഎം അനുകൂലിക്കുമെന്ന് കേന്ദ്ര കമ്മിറ്റി അംഗവും മു്ന്‍ മന്ത്രിയുമായ ജിതേന്ദ്ര ചൗധരി പറഞ്ഞു. 1971ലെ ഇന്ദിര-മുജീബ് ഉടമ്പടി അനുസരിച്ചു വേണം വിദേശികള്‍ ആരൊക്കെയെന്നു തീരുമാനിക്കേണ്ടതെന്ന് ചൗധരി ആവശ്യപ്പെട്ടു.
.
Discussion about this post