വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ട സോൻഭദ്ര സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് സംഘത്തെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. വാരണാസി വിമാനത്താവളത്തിലാണ് ഡെറിക് ഒബ്രിയാൻെറ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ തടഞ്ഞത്.
സംഘര്‍ഷബാധിത പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ചാണ് നേതാക്കള്‍ പ്രദേശത്ത് എത്തിയത്.
അതേസമയം, കഴിഞ്ഞ ദിവസം സോൻഭദ്ര സന്ദർശിക്കാനെത്തിയ പ്രിയങ്ക വധേര യുപിയിൽ തന്നെ തുടരുകയാണ്. പ്രദേശം സന്ദർശിക്കാതെ മടങ്ങില്ലെന്നാണ് പ്രിയങ്കയുടെ നിലപാട്.
ഉത്തർപ്രദേശിലെ സോൻഭദ്ര ഗ്രാമത്തിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ കഴിഞ്ഞ ദിവസം പൊലീസ് തടയുകയായിരുന്നു. പൊലീസ് നടപടിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.
Discussion about this post