ഡൽഹി: മദ്ധ്യപ്രദേശ് ഗവർണ്ണറായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിനെ ഉത്തർപ്രദേശ് ഗവർണ്ണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. കൂടാതെ പശ്ചിമ ബംഗാൾ, ത്രിപുര, മദ്ധ്യപ്രദേശ്, ബിഹാർ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ ഗവർണ്ണർമാരെ നിയമിച്ചു.
ബിഹാർ ഗവർണ്ണറായിരുന്ന ലാൽജി ടാണ്ഡനെ മദ്ധ്യപ്രദേശ് ഗവർണ്ണറായി നിയമിച്ചു. ഫഗു ചൗഹാനാണ് ബിഹാറിന്റെ പുതിയ ഗവർണ്ണർ. ജഗ്ദീപ് ധാങ്കറെ പശ്ചിമ ബംഗാൾ ഗവർണ്ണറായും രമേശ് ബായിസിനെ ത്രിപുര ഗവർണ്ണറായും നിയമിച്ചു.
നാഗാ സമാധാന ഉദ്യമത്തിന്റെ സർക്കാർ പ്രതിനിധിയായ ആർ എൻ രവിയാണ് നാഗാലാൻഡിന്റെ പുതിയ ഗവർണ്ണർ.
Discussion about this post