ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ വെട്ടിലാക്കി വീണ്ടും പോലിസ് നടപടി. ഭൂമി തട്ടിപ്പ് കേസില്‍ എഎപി എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഡല്‍ഹി കോന്ദലി മണ്ഡലത്തിലെ എംഎല്‍എ മനോജ് കുമാര്‍ ആണ് അറസ്റ്റിലായത്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് അറസ്റ്റിനു പിന്നിലെന്ന് എഎപി ആരോപിച്ചു.
വ്യാജ രേഖയുണ്ടാക്കി ഭൂമി കൈമാറ്റം ചെയ്തു തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. മനോജിനെതിരേ നിരവധി തട്ടിപ്പ് കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് പറയുന്നു.
Discussion about this post