കർണ്ണാടകയിൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുളള ജെ.ഡി.എസ്- കോൺഗ്രസ് സഖ്യ സർക്കാരിന്റെ അവസാന ദിവസമായിരിക്കും തിങ്കളാഴ്ചയെന്ന് കർണ്ണാടക ബി.ജെ.പി അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തിങ്കളാഴ്ച ഭൂരിപക്ഷം തേടുമെന്ന് സ്പീക്കറും കുമാരസ്വാമിയും സിദ്ധരാമയ്യയും പറഞ്ഞിട്ടുണ്ട്. സർക്കാരിന്റെ കാര്യത്തിൽ ഒരു നിഗമനത്തിൽ എത്തുമെന്ന് എനിക്ക് 100 ശതമാനം ആത്മവിശ്വാസം ഉണ്ടെന്ന് യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച കുമാരസ്വാമി സർക്കാരിന്റെ അവസാന ദിവസമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വെളളിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താതെയാണ് നിയമസഭ പിരിഞ്ഞത്. തിങ്കളാഴ്ച രാവിലെ 11 മണി വരെയാണ് പിരിഞ്ഞിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ സർക്കാരിന് അനുവദിച്ച രണ്ടാമത്തെ സമയപരിധി നേരത്തെ അവസാനിച്ചിരുന്നു.
Discussion about this post