ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ രണ്ട് വിക്ഷേപണത്തിനുളള 20 മണിക്കൂർ കൗണ്ട് ഡൗൺ തുടങ്ങി. ഐ.എസ്.ആർ.ഒ വിക്ഷേപണ കേന്ദ്രത്തിൽ നിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 നാണ് വിക്ഷപണം.സെപ്തംബർ ആറിന് പേടകം ചന്ദ്രോപരിതലത്തിൽ എത്തും.
കഴിഞ്ഞ 15 ന് പുലർച്ചെ 2.15 ന് വിക്ഷേപണം നിശ്ചയിച്ചിരുന്നു. വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിൽ ഹീലിയം വാതകം ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് അവസാന മണിക്കൂറിൽ മാറ്റി വച്ചു.
സങ്കീർണ്ണമായ തകരാർ അതിവേഗം കണ്ടെത്താനും പരിഹരിക്കാനും ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർക്കു കഴിഞ്ഞതോടെയാണ് വിക്ഷേപണം തിങ്കളാഴ്ച നിശ്ചയിച്ചത്. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവന്റെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ വിലയിരുത്തി. 1000 കോടിയോളം രൂപയാണ് ദൗത്യത്തിന്റെ ചെലവ്.
Discussion about this post