ഉത്തരാഖണ്ഡ് അഴിമതി രഹിത സംസ്ഥാനമാക്കാനുളള നടപടികളുമായി സർക്കാർ. ഇതിന്റെ ആദ്യപടിയെന്ന നിലയിൽ ബിനാമി ഭൂമിയിടപാടിനെതിരെ നിയമനിർമ്മാണം നടത്തും.
ബിനാമി ഭൂമികൾ പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ നിയമം ഉടനടി കൊണ്ടു വരും.
സംസ്ഥാനത്ത് നിന്ന് അഴിമതി ഫലപ്രദമായി തുടച്ച് നീക്കും. അഴിമതിക്കാർ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും. സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന അഴിമതി രഹിത സർക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post