വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം ഒന്നിലധികം ബിരുദ കോഴ്സുകള്‍ പഠിക്കുന്നതിനുള്ള അവസരം ഒരുക്കി യുണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്. ഒരേ സമയം ഒന്നിലധികം കോഴ്സുകള്‍ പഠിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനായി യു ജി സി വൈസ് ചെയര്മാന് ഭൂഷന് പട് വറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു.
ഒരു സര്‍വകലാശാലയിലോ വ്യത്യസ്ത സര്വകലാശാലകളിലായോ ഒരേ സമയം രണ്ട് വ്യത്യസ്ത ബിരുദ കോഴ്സുകള്‍ പഠിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. റഗുലര്‍ കോഴ്സിന് സമാന്തരമായി വിദൂര, ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം രീതിയില്‍ മറ്റൊരു ബിരുദം കൂടി ചെയ്യാനാകുമോ എന്ന സാധ്യതയാണ് പരിശോധിക്കുന്നത്.
2012 ലും സമാനമായ പദ്ധതി നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നു. ഇതിനായി ഹൈദ്രാബാദ് സര്‍വകലാശാലയുടെ അന്നത്തെ വൈസ് ചാന്‍സലറായിരുന്ന ഫര്ഹാന് ഖമറിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
Discussion about this post