വയനാട്ടില്‍ ദമ്പതിമാർക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. പാലക്കാട് സ്വദേശികളായ സ്ത്രീക്കും ഭര്‍ത്താവിനുമാണ് മര്‍ദനമേറ്റതെന്നാണ് സൂചന. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.സംഭവത്തില്‍ അമ്പലവയല്‍ പോലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു
അമ്പലവയല്‍ സ്വദേശിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ സജീവാനന്ദൻ എന്ന ഓട്ടോ ഡ്രൈവറാണ് ഇവരെ മര്‍ദിച്ചതെന്നാണ് സൂചന.സ്ത്രീയെയും ഭര്‍ത്താവിനെയും മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസം മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
ഭർത്താവിനെ മർദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് സജീവാനന്ദൻ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. സംസാരിക്കുന്നതിനിടെ ‘നിനക്കും വേണോ’ എന്ന് ചോദിച്ച് ജീവാനന്ദൻ യുവതിയുടെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം
സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ ആദ്യം പോലീസ് കേസെടുത്തില്ല. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.പോലീസ് കേസെടുത്തടോടെ പ്രതി ഒളിവിലാണ്.
Discussion about this post