കുമാരസ്വാമി നേതൃത്വം നൽകിയ സഖ്യസർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ. കർണ്ണാടകത്തിൽ വികസനത്തിന്റെ പുതുയുഗം തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാനാകാതെ സഖ്യസർക്കാർ താഴെ വീണതിന് ശേഷമുളള യെദ്യൂരപ്പയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്.
കർഷകരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കും. വിമത എം.എൽ.എമാരുടെ രാജി സ്പീക്കർ സ്വീകരിച്ച ശേഷം മാത്രമേ അവർ ബി.ജെ.പിയിൽ ചേരുമോയെന്ന് പറായാനാകൂവെന്ന് ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടാർ പറഞ്ഞു.കർണ്ണാടകത്തിൽ സുസ്ഥിരമായൊരു സർക്കാരുണ്ടാക്കുകയെന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post