ഇന്ത്യയുടെ ചരിത്ര നേട്ടമായ ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണ വിജയത്തിനു പിന്നാലെ ചന്ദ്രയാന്‍ 3 ദൗത്യത്തിനു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം തയ്യാറെടുക്കുന്നു.
ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള സാധ്യതയാണ് മൂന്നാം ചന്ദ്രദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ജപ്പാനും ഈ ദൗത്യത്തില്‍ ഇന്ത്യയ്ക്ക് ഒപ്പം ഉണ്ടാകും.
അഞ്ച് വര്‍ഷത്തിനകം പദ്ധതി നടപ്പിലാക്കാനാണു പ്രാഥമിക ചര്‍ച്ചകളിലെ ധാരണ. ചന്ദ്രയാന്‍ 2 പേടകത്തിന്റെ ലാന്ഡറുംറോവറും ചന്ദ്രനിലിറങ്ങി നടത്തുന്ന പരീക്ഷണഫലങ്ങളുടെ അവലോകനത്തിനു ശേഷമാകും ചന്ദ്രയാന്‍ 3 രൂപകല്പന സംബന്ധിച്ച അന്തിമ ചര്‍ച്ച നടക്കുക.
ഐ എസ് ആര് ഒ യുടെ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് തന്നെയായിരിക്കും പര്യവേഷണത്തിനു ഉപയോഗിക്കുക. എന്നാല്‍ ചന്ദ്രനില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ച് തിരികെയെത്തിക്കാന്‍ നിലവിലെ സാങ്കേതികവിദ്യയനുസരിച്ച് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണുള്ളത്.
Discussion about this post