ചന്ദ്രയാൻ-3 പേടകത്തെ ചന്ദ്രനിലെത്തിച്ച ഇസ്രോയുടെ ‘ബാഹുബലി’ LVM3 റോക്കറ്റ് ഇനി സ്വകാര്യ മേഖലയ്ക്ക്; ബഹിരാകാശ രംഗത്ത് ഭാരതത്തിന്റെ വിപ്ലവകരമായ കുതിപ്പ്
ഭാരതത്തിന്റെ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട്, ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ ഭീമൻ റോക്കറ്റായ ലൗഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) ഇനി സ്വകാര്യ മേഖല സ്വന്തമാക്കുന്നു. ...



























