സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ അച്ചടി വൈകുമെന്ന് കെബിപിഎസ് അറിയിച്ചത് വൈകിയാണെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബ്. സമയബന്ധിതമായി തന്നെ അച്ചടി പൂര്‍ത്തിയാക്കുമെന്നാണ് കെബിപിഎസ് നേരത്തെ ഉറപ്പു നല്‍കിയിരുന്നു എന്നും മന്ത്രി പറഞ്ഞു. ഔദ്യാഗികമായി അച്ചടി ഒരു ഘട്ടത്തിലും നിര്‍ത്തി വച്ചിട്ടില്ല.
സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച നിരക്കില്‍ 20ന് തന്നെ അച്ചടി പൂര്‍ത്തീകരിക്കും എന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Discussion about this post