രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ ആനുഭവിക്കുന്ന പ്രതി നളിനി ഒരു മാസത്തെ പരോളിന് പുറത്തിറങ്ങി. മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തീകരിക്കാനും പങ്കെടുക്കാനുമായാണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോൾ അനുവദിച്ചത്. പരോൾ കാലാവധിയിൽ വെല്ലൂർ വിട്ട് പുറത്തേക്ക് പോകാനോ മാധ്യമപ്രവർത്തകരുമായോ രാഷ്ട്രീയ നേതാക്കളുമായോ സംസാരിക്കാനോ പാടില്ലെന്ന കർശന നിബന്ധനയുമുണ്ട്. ജൂലൈ അഞ്ചിനാണ് കോടതി നളിനിക്ക് പരോൾ അനുവദിച്ചത്.
27 വർഷത്തെ ജയിൽ വാസത്തിനിടെ നളിനിക്കു പരോൾ ലഭിക്കുന്നതു രണ്ടാം തവണയാണ്. 2016–ൽ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ 24 മണിക്കൂർ പരോൾ ലഭിച്ചിരുന്നു. 1991 മേയ് ഇരുപത്തിയൊന്നിന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ചാവേര്‍ സ്ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയാണ് നളിനി.
വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നളിനി. ജയിലില്‍ വച്ചുണ്ടായ മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ആറുമാസത്തെ പരോള്‍ ചോദിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post