ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയ മാര്‍ അത്തനേഷ്യസ് കോളേജിന്റെ മാഗസിന് പിന്‍വലിച്ചു.മാഗസിനില്‍ വന്നിരിക്കുന്ന പരാമര്‍ശങ്ങള്‍ കോളേജിന്റെ ആശയങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കും നിരക്കാത്തതായതിനാല്‍ മാഗസിന് പിന്‍വലിക്കുന്നതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.മാഗസിനെതിരെ ഹിന്ദു െഎക്യവേദിയടക്കമുള്ള ഹൈന്ദവസംഘടനകള്‍ പ്രതിഷേധ മാര്‍ച്ചുമായി രംഗത്ത് എത്തിയിരുന്നു.
ശബരിമലയില്‍ ആചാര ലംഘനം നടത്തിയ ആക്ടിവിസ്റ്റുകളായ ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും പ്രകീര്‍ത്തിച്ചായിരുന്നു കോളേജ് മാഗസിന്. കോളേജ് പുറത്തിറക്കിയ’ ആനകേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന മാഗസിനിലാണ് ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും ‘നവോഥാന നായികമാര്‍’ ആയി ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപണം നേരിട്ട ‘മീശ’ എന്ന നോവലിനും ആര്‍പ്പോ ആര്‍ത്തവത്തിനും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു.
ഹൈന്ദവ വിശ്വസത്തെയും ശബരിമല ആചാരങ്ങളെയും അപഹസിച്ചുകൊണ്ടുള്ള നിരവധി ലേഖനങ്ങളും മാഗസിനിലുണ്ട്. പിന്നില്‍ മലകേറി വരുന്നവര്‍ക്ക് ഒരു കൈ കൊടുത്ത്ഊര്ജ്ജം നല്‍കാനും മാഗസിനിലൂടെ ആഹ്വാനം ചെയ്യുന്നു. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ദുരാചാങ്ങളാണ് നടക്കുന്നതെന്നും ഇത്തരം അനാചാരങ്ങളെ തകര്‍ത്തെറിയുന്നതാണ് സുപ്രീം കോടതി വിധിയെന്നും ‘ ശബരിമല വിധി തുറന്നിടുന്നത്’ എന്ന ലേഖനത്തില്‍ ആരോപിക്കുന്നു.
ഇടതുപക്ഷ രാഷ്ട്രീയ വക്താവായ ഡോ. വിനു പ്രകാശ് ആണ് മാഗസിന് സ്റ്റാഫ് എഡിറ്റര്‍.
Discussion about this post