സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച് കർണാടക ബിജെപി അധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പ ഗവർണർ വാജുഭായ് വാലയെ കണ്ടു. മുഖ്യമന്ത്രിയായി ഇന്നു വൈകിട്ട് ആറിനു സത്യപ്രതിജ്ഞ ചെയ്യുമെന്നു യെഡിയൂരപ്പ പറഞ്ഞു. കോൺഗ്രസ് – ദൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച 3 വിമതരെ സ്പീക്കർ കെ.ആർ.രമേഷ്കുമാർ അയോഗ്യരാക്കിയതിനു പിന്നാലെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം.
വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിനു ബിജെപി തിടുക്കം കാട്ടിയിരുന്നില്ല. വിമത എംഎല്‍എമാരുടെ അയോഗ്യതയില്‍ തീരുമാനം ആയ ശേഷം മാത്രം അവകാശവാദം ഉന്നയിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. അതേസമയം, ഇന്നു വൈകിട്ട് ആറിന് പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നു ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് യെദ്യൂരപ്പ വ്യക്തമാക്കി.
ഇന്നലെ, കര്‍ണാടകത്തിലെ പതിനേഴ് വിമത എംഎല്‍എമാരില്‍ മൂന്നുപേരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. റാണെബെന്നൂര്‍ എംഎല്‍എ ആര്‍. ശങ്കര്‍, ഗോഖക് എംഎല്‍എ രമേശ് ജാര്‍ക്കിഹോളി, അത്താണി എംഎല്‍എ മഹേഷ് കുമത്തല്ലി എന്നിവരെയാണ് ഇന്നലെ സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ അയോഗ്യരാക്കിയത്.
സ്പീക്കറുടെ തീരുമാനം കാക്കേണ്ടെന്നും സർക്കാർ രൂപീകരിക്കാനും വിമതർ സമ്മർദം ചെലുത്തുന്നുമുണ്ട്. അതിനാൽ, സർക്കാർ രൂപീകരിച്ചാൽ തന്നെ പാർട്ടി സംസ്ഥാനാധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും മറ്റു മന്ത്രിസ്ഥാനങ്ങൾ സമയമെടുത്തു തീരുമാനിക്കുകയും ചെയ്യാനാണ് സാധ്യത.
Discussion about this post