കർണ്ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ വാജുഭായ് വാല സത്യവാചകം ചൊല്ലികൊടുത്തു. നാലാം തവണയാണ് യെദ്യൂരപ്പ കർണ്ണാടക മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.
വെളളിയാഴ്ച രാവിലെ ഗവർണ്ണറെ കണ്ട് സർക്കാർ രൂപികരിക്കാൻ അവകാശ വാദം ഉന്നയിച്ചിരുന്നു. വൈകുന്നേരത്തോടെ അധികാരം ഏൽക്കുകയായിരുന്നു. തിങ്കളാഴ്ച സഭയിൽ വിശ്വാസ വോട്ട് തേടും.
തുടർന്ന് മന്ത്രിസഭാ രൂപികരണം ഉണ്ടാകും. ബി.ജെ.പിയ്ക്ക് നിലവിൽ 101 അംഗങ്ങളുടെ പിന്തുണയാണുളളത്. വിമത എം.എൽ.എമാർ തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് യെദ്യൂരപ്പ അധികാര ഏൽക്കുന്നത്.2007 നവംബറിലാണ് യെദ്യൂരപ്പ ആദ്യമായി കർണ്ണാടകയുടെ മുഖ്യമന്ത്രി പദത്തിലെത്തിയത്.
Discussion about this post