ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ എറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
ഷോപിയാനിലെ ബോന ബൻസാറിലാണ് സംഭവം. പ്രദേശത്ത് തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന സൈനികരുടെ നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്
Discussion about this post