യുഎസ് വിമാനക്കമ്പനിയായ ബോയിങ്ങില്‍നിന്ന് ഇന്ത്യ വാങ്ങുന്ന 22 അപ്പാച്ചെ ഗാര്ഡിയന് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്നെത്തും. ഗാസിയാബാദിലെ ഹിന്ദോണ്‍ വ്യോമകേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററുകളെത്തിക്കുന്നത്.ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിക്ക് സമീപം പരീക്ഷണപ്പറക്കലിന് ശേഷമായിരിക്കും ഹെലികോപ്ടറുകള്‍ ഇന്ത്യക്ക് കൈമാറുക.
2015ലാണ് അപ്പാച്ചെ ഹെലികോപ്ടര്‍ വാങ്ങാനായി അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങ്, അമേരിക്കന്‍ സര്‍ക്കാര്‍ എന്നിവരുമായി ധാരണയായത്. വെടിക്കോപ്പുകള്‍, പരിശീലനം, സ്പെയര്‍ പാര്‍ട്സ് എന്നിവയടക്കമാണ് കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നത്.
അതേ സമയം ഈ ഹെലികോപ്റ്ററുകള്‍ കൈകാര്യം ചെയ്യാനുള്ള പൈലറ്റുമാര്‍ക്കും സാങ്കേതിക ജീവനക്കാര്‍ക്കും അമേരിക്കയിലെ അലബാമയില്‍ പരിശീലനം നല്കി വരുകയാണ്. യുഎസ് സൈനിക കേന്ദ്രമായ ഫോര്‍ട്ട് റക്കറില്‍ അമേരിക്കന്‍ വ്യോമസേനയുടെ മേല്‍നോട്ടത്തിലാണ് പരിശീലനം.
ഒരേ സമയം എതിരാളിയുടെ വിവരങ്ങള്‍ അറിയാനും, ആക്രമണത്തിനും പ്രാപ്തമാണ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. എയര്‍ ടു എയര്‍ ആക്രമണത്തിനും ഈ ഹെലികോപ്റ്ററുകള്‍ പ്രാപ്തമാണ്.
Discussion about this post