രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ചയില്ലെന്നും സമ്മര്‍ദത്തിലാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗില്‍ യുദ്ധവിജയം ഇന്ത്യയുടെ കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അടയാളമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ‘കാര്‍ഗില്‍ വിജയദിവസി’ന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ത്രിവര്‍ണ പതാക താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചവരെ രക്തം ചൊരിഞ്ഞ് പരാജയപ്പെടുത്തിയ ധീരന്മാരെ ഈയവസരത്തില്‍ സ്മരിക്കുന്നു. അവര്‍ക്ക് ജന്മം നല്‍കിയ ധീരരായ അമ്മമാരെയും ഞാന്‍ ബഹുമാനിക്കുന്നു. നമ്മുടെ ആണ്‍മക്കളുടെയും പെണ്‍മക്കളുടെയും ധീരതയുടെ വിജയമായിരുന്നു കാര്‍ഗില്‍ വിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സര്‍ക്കാരുകള്‍ വരും പോകും. പക്ഷേ, രാജ്യത്തിനുവേണ്ടി മരിക്കുന്നവര്‍ എല്ലായ്‌പ്പോഴും ജനഹൃദയങ്ങളിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മനുഷ്യത്വത്തിന്റെ രക്ഷകരെന്നാണ് നമ്മുടെ സൈന്യം ലോകമാകെ അറിയപ്പെടുന്നത്. ഒരുലക്ഷത്തിലധികം സൈനികരുടെ ജീവത്യാഗം നമുക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
അതേ സമയം സൈനികരുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ തീരുമാനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചടങ്ങില്‍ വിശദീകരിച്ചു. വണ്‍റാങ്ക്, വണ്‍പെന്‍ഷന്‍ സൈനികര്‍ക്കായി നടപ്പാക്കിയതും വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനവും മോദി ചൂണ്ടിക്കാട്ടി
Discussion about this post