ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ പാക്കിസ്ഥാനും ,ഐഎസ് പിന്തുണയുള്ള ചില ഭീകരസംഘടനകളുമെന്ന് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബി ഐ.ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ഒളിച്ചു കടന്ന ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും വിഘടനവാദ ഗ്രൂപ്പിുകളും സഹായം നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തെക്കെ അമേരിക്ക,യൂറോപ്പ് തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു ശേഖരിക്കുന്ന സ്വര്‍ണം മ്യാന്‍മര്‍,നേപ്പാള്‍ വഴി റോഡ് മാര്‍ഗമാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.കൂടാതെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണം വിമാനമാര്‍ഗവും എത്തിക്കുന്നുണ്ട്.
ഇന്ത്യയില്‍ 900 ടണ്‍ സ്വര്‍ണ്ണത്തോളം പ്രതിവര്‍ഷം വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്.അതിന്റെ മൂന്നിലൊന്നുും വാങ്ങുന്നത് മലയാളികളാണെന്നതാണ് വസ്തുത.ഒരു ദിവസം ഏകദേശം 700 കിലോ സ്വര്‍ണ്ണമാണ് രാജ്യത്തേക്ക് കടത്തിയത്.ഒരു കിലോ സ്വര്‍ണ്ണം ഇന്ത്യയിലേക്ക് കടത്തിയാല്‍ മൂന്നര ലക്ഷം രൂപ വരെയാണ് ലാഭം.
Discussion about this post