സായുധസേനകളില്‍ ഉദ്യോഗസ്ഥനാകാനുള്ള പരിശീലനം കുട്ടികള്‍ക്ക് നല്കുന്ന ആര്‍എസ്എസിന്റെ ആദ്യ സ്ക്കൂള് അടുത്ത വര്‍ഷം തുടങ്ങുന്നു..അടുത്ത വര്‍ഷം തുടങ്ങുന്ന സ്കൂളിലെ ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികളാകും ഉണ്ടാകുക. ആര്.എസ്.എസ് വിദ്യാഭ്യാസ വിഭാകമായ വിദ്യാ ഭാരതിയുടെ നേതൃത്വത്തിലാണ് സ്കൂള്‍ തുടങ്ങുന്നത്.
പരീക്ഷണാടിസ്ഥാനത്തിലാണ് സ്കൂള്‍ തുടങ്ങുന്നതെന്നും ഭാവിയില്‍ മറ്റുള്ള സ്ഥലങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും വിദ്യാ ഭാരതി റീജ്യണല്‍ കണ്‍വീനര്‍ അജയ് ഗോയല്‍ പറഞ്ഞു.
ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കൂളിന്റെ പണികള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. സി.ബി.എസ്.സി സിലബസില്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിക്കുക.
‘അടുത്തമാസം അഡ്മിഷനുള്ള അപേക്ഷ ക്ഷണിക്കും. 160 കുട്ടികളെയാണ് ആറാം ക്ലാസിലേക്ക് എടുക്കുന്നതെന്നും സൈനിക രക്തസാക്ഷികളുടെ മക്കള്‍ക്ക് 56 സീറ്റുകളില്‍ സംവരണം ഉണ്ടാകുമെന്നും ഗോയല്‍ പറഞ്ഞു.
Discussion about this post