ഡൽഹി: മുത്തലാഖ് നിരോധന ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കാനിരിക്കെ ബിജു ജനതാദൾ ബില്ലിനെ അനുകൂലിക്കും. ബിൽ കഴിഞ്ഞ വ്യാഴാഴ്ച ലോക്സഭ പാസാക്കിയിരുന്നു.
ഇന്ന് സഭയിൽ ഹാജരുണ്ടാകണമെന്ന് ബിജെപി എം പിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. രണ്ടാം മോദി സർക്കാർ അധികാരമേറ്റ ശേഷം പാർലമെന്റിന്റെ പ്രഥമ സമ്മേളനത്തിൽ മുഖ്യ പരിഗണന നൽകിയ ബില്ലാണ് മുത്തലാഖ് നിരോധന ബിൽ. മുത്തലാഖിലൂടെ വിവാഹബന്ധം വേർപെടുത്തുന്ന മുസ്ലീം പുരുഷന്മാർക്ക് ക്രിമിനൽ നിയമ പ്രകാരം ശിക്ഷ ഉറപ്പ് വരുത്തുന്നത് ബില്ലിലെ പ്രധാന വ്യവസ്ഥയാണ്.
Discussion about this post